Posts

Showing posts from June, 2017

Meeting Overview (31/05/2017)

റിൻഷയുടെ വീട്ടിൽ വച്ചായിരുന്നു ഇന്നലത്തെ (31/05/17) യുവസമിതി മീറ്റിംഗ് കൂടിയത്. ചെമ്പ്രശ്ശേരി ഈസ്റ്റിൽ ആണ് റിൻഷയുടെ വീട്. 9:15 ന്റെ ബസിനു 9 പേർ പൂളമണ്ണയിൽ നിന്നു കയറി 91:25ന് റിൻഷയുടെ വീട്ടിൽ എത്തി. വഴിയരികിൽ തന്നെ റിൻഷാ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ എല്ലാവരും അവിടെ എത്തി. 16 പേരാണ് ഇന്നത്തെ മീട്ടിങ്ങിൽ പങ്കെടുത്തത്. സാധാരണ മീറ്റിംഗിൽ നിന്നു വ്യത്യസ്തമായിട്ടാണ് ഇന്നത്തേത് നടന്നത്. മുൻപ് നടത്തിയ മീറ്റിംഗ് (കൂടിയിരുപ്പു) -കളിൽ ഒന്നോ രണ്ടൊ കാര്യങ്ങൾ ചർച്ച ചെയ്തു ഭാവി പരിപാടികളുടെ തീരുമാനം എടുത്തു പോകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്നു വളരെയേറെ കാര്യങ്ങൾ ചർച്ച ചെയ്തു. 16 പേരും സജീവമായി ചർച്ചകളിൽ പങ്കെടുത്തു. ചർച്ച നയിച്ചിരുന്നത് അഭിജിത്തും, ജിതിനും ഹൃദ്യയും ആയിരുന്നൂ. "മൈദ - ശരീരത്തിന് ദോഷം ചെയ്യുന്നില്ല ",  ഇതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ശരത് സാർ ആയിരുന്നു ആ ചർച്ച നയിച്ചതും ഏറെ രസകരമാക്കിയതും.നീനു വളരെ നല്ല പോയിന്റ്‌ ഉപയോഗിച്ച് അവയെല്ലാം ഒരു പരിധി വരെ അവയെല്ലാം എതിർക്കാൻ നോക്കി.  പിന്നീട് സംവരണത്തെക്കുറിച്ചു ചർച്ച ഉണ്ടായി. എല്ലാവരും നിലവിലുള്ള  ജാതിയ...