Meeting Overview (31/05/2017)

റിൻഷയുടെ വീട്ടിൽ വച്ചായിരുന്നു ഇന്നലത്തെ (31/05/17) യുവസമിതി മീറ്റിംഗ് കൂടിയത്. ചെമ്പ്രശ്ശേരി ഈസ്റ്റിൽ ആണ് റിൻഷയുടെ വീട്. 9:15 ന്റെ ബസിനു 9 പേർ പൂളമണ്ണയിൽ നിന്നു കയറി 91:25ന് റിൻഷയുടെ വീട്ടിൽ എത്തി. വഴിയരികിൽ തന്നെ റിൻഷാ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ എല്ലാവരും അവിടെ എത്തി. 16 പേരാണ് ഇന്നത്തെ മീട്ടിങ്ങിൽ പങ്കെടുത്തത്. സാധാരണ മീറ്റിംഗിൽ നിന്നു വ്യത്യസ്തമായിട്ടാണ് ഇന്നത്തേത് നടന്നത്. മുൻപ് നടത്തിയ മീറ്റിംഗ് (കൂടിയിരുപ്പു) -കളിൽ ഒന്നോ രണ്ടൊ കാര്യങ്ങൾ ചർച്ച ചെയ്തു ഭാവി പരിപാടികളുടെ തീരുമാനം എടുത്തു പോകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്നു വളരെയേറെ കാര്യങ്ങൾ ചർച്ച ചെയ്തു. 16 പേരും സജീവമായി ചർച്ചകളിൽ പങ്കെടുത്തു. ചർച്ച നയിച്ചിരുന്നത് അഭിജിത്തും, ജിതിനും ഹൃദ്യയും ആയിരുന്നൂ. "മൈദ - ശരീരത്തിന് ദോഷം ചെയ്യുന്നില്ല ",  ഇതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ശരത് സാർ ആയിരുന്നു ആ ചർച്ച നയിച്ചതും ഏറെ രസകരമാക്കിയതും.നീനു വളരെ നല്ല പോയിന്റ്‌ ഉപയോഗിച്ച് അവയെല്ലാം ഒരു പരിധി വരെ അവയെല്ലാം എതിർക്കാൻ നോക്കി.  പിന്നീട് സംവരണത്തെക്കുറിച്ചു ചർച്ച ഉണ്ടായി. എല്ലാവരും നിലവിലുള്ള  ജാതിയെ അടിസ്ഥാനമാക്കിയുള്ള  സംവരണം വേണമെന്ന് പറഞ്ഞപ്പോൾ യദുവും സാരംഗും അതിനെ മെല്ലെ എതിർത്തു. 30 മിനുട്ടോളം ആ ചർച്ച നീണ്ടു പോയി. ഹൃദ്യ രണ്ടു ഭാഗത്തിന് വേണ്ടിയും ആ ചർച്ചയിൽ സംസാരിച്ചു. ഇതിനിടയിൽ നോമ്പായിട്ടും, ഞങ്ങൾ ശക്തമായി എതിർത്തിട്ടും റിൻഷയുടെ ഉമ്മ ചായയും പലഹാരവും കൊണ്ടുതന്നു. പല വീടുകളിലും കണ്ടുവരുന്നത്‌ നോമ്പെടുക്കുകയാണെങ്കിൽ വീട്ടിൽ ആരെത്തിയാലും പച്ച വെള്ളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. അത് തെറ്റാണെന്നല്ല പറഞ്ഞു വരുന്നത്. എന്നാലും റിൻഷയുടെ ഉമ്മ ഇന്നു ചെയ്തകാര്യം 'Unique' ആയിരുന്നു. ആ സ്നേഹത്തിനു മുന്നിൽ കടുത്ത ചർച്ചക്കിടയിലും ചിരിക്കാതിരിക്കാൻ ഞങ്ങൾക്കായില്ല. ചർച്ച മുറുകി മുറുകി 12:30 യുടെയും 2:00 ഇന്റെയും ബസ്‌ ഞങ്ങൾക്ക് നഷ്ടം ആയി. ഇതിനിടയിൽ 'ചക്ക' ക്യാമ്പിനെക്കുറിച്ചും മേഖല ക്യാമ്പിനെക്കുറിച്ചും ഫിലിം ഫെസ്റ്റിനെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. ചർച്ചക്ക് ശേഷം കുന്നുകയറിയ അനുഭവങ്ങൾ പലരും ഹൃദ്യയോട് പറഞ്ഞു. പ്ലസ്‌ one റിസൾട്ട്‌ ആലോചിച്ചു ചിലർ ആകെ വ്യാകുലർ ആയിരുന്നു.അവർക്കു വേണ്ടി ജിതിൻ തന്റെ entrance എഴുത്തിനെക്കുറിച്ചു പറഞ്ഞു. +1, +2 റിസൾട്ട്‌ ഒന്നും അത്ര പേടിക്കേണ്ടതില്ല എന്ന് ജിതിൻ ഏവരെയും പറഞ്ഞു മനസ്സിലാക്കി. അതിനിടയിൽ അജ്ഞാതമായ കാരണങ്ങളാൽ അനുഷ കരഞ്ഞു. എന്നാൽ ഇംഗ്ലീഷ് സ്കിറ്റിലെ രണ്ടു ഡയലോഗ് ഇലൂടെ അവൾ ചർച്ചയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. അത് കഴിഞ്ഞു സൂര്യ അതിമനോഹരമായിട്ടുള്ള ഒരു പാട്ടു പാടി (പാട്ടല്ല, മറിച്ചു കവിത ആണെങ്കിൽ ക്ഷമിക്കുക ). അഭിജിത്തും ജിതിനും അത് കഴിഞ്ഞു പാടി. അതിനു ശേഷം ഞങ്ങൾ ചെമ്പ്രശ്ശേരി ഈസ്റ്റ്‌ ഒന്ന് ചുറ്റി. കാൽനടയായിട്ടു ഞങ്ങൾ കുറെ ദൂരം സഞ്ചരിച്ചു. അങ്ങനെ ഈറിമാടയിൽ ഞങ്ങൾ ഇറങ്ങി. ഒരു ചെറുഗുഹ എന്ന് അതിനെ വേണെമെങ്കിൽ വിശേഷിപ്പിക്കാം. ജിതിനാണ് ഞങ്ങളെ അതിലൂടെ നയിച്ചത്. പിന്നിൽ ശരത് സാറും റിൻഷയുടെ ഉപ്പ റസാക്കും ഉണ്ടായിരുന്നു. 6-7 മൊബൈലുകളുടെ ഫ്ളാഷ്‌ലൈറ് ഉപയോഗിച്ചാണ് ഞങ്ങൾ അതിലിറങ്ങിയത്. ഉള്ളിൽ വളരെയധികം മാലിന്യവസ്തുക്കൾ ഉണ്ടായിരുന്നു. ഇറക്കവും കേറ്റവും നല്ലോണം ഉണ്ടായിരുന്നു അതിൽ. കയറ്റങ്ങൾ കടത്തനാടൻ കളരിയിൽ നിന്നു നേടിയെടുത്ത മെയ്‌വഴക്കം വച്ചു ജിതിൻ സുഖമായി കയറി, എന്നിട്ട് ബാക്കിയുള്ളവരെ പിടിച്ചു ഉയരങ്ങളിൽ എത്തിച്ചു 😇. അങ്ങനെ ഇറങ്ങാൻ നിൽക്കുമ്പോൾ രണ്ടു ചെക്കന്മാർ സിഗരറ്റുമായി വന്നു വലിക്കാൻ തുടങ്ങി. ആകെകിട്ടിയിരുന്ന അൽപ്പം പ്രാണവായുവും അങ്ങനെ മലിനമായി. 3:45 ന് ഞങ്ങൾ ഈറമാടയിൽ നിന്നു പുറത്തെത്തി. കൂട്ടത്തിലെ പ്ലസ്‌ one കുട്ടികളുടെ റിസൾട്ട്‌ സാരംഗും ശ്രീജിത്തും മൊബൈലിൽ എടുത്തു കൊടുത്തു. എല്ലാവരും നല്ല വിജയം കൈവരിച്ചിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പോൾ റിൻഷയുടെ ഉമ്മ നാരങ്ങാവെള്ളം ഉണ്ടാക്കിവച്ചിരുന്നു. വിസ്മയയും വിദ്യയും അത് ഗ്ലാസ്സുകളിലാക്കി ഏവർക്കും നൽകി. അപ്പോളൊക്കെ ജാസിം ചളി അടിച്ചു ഞങ്ങലെ ഏവരെയും വെറുപ്പിച്ചു. 4:15 ന്റെ ബസിനു ഞങ്ങൾ പൂളമണ്ണയിൽ തിരിച്ചെത്തി.

സമിതിയുടെ (Council) തീരുമാനങ്ങൾ
------------
1) കുറ്റിപ്പുറത്തു വച്ചു നടക്കുന്ന 'ചക്ക' ക്യാമ്പിൽ നിഖിൽ,സാരംഗ്, സൂര്യ, ഹൃദ്യ എന്നിവർ പങ്കെടുക്കും.
2) ഫിലിം ഫെസ്റ്റ് ജൂലൈ 2 ന് നടത്തും. അഭിജിത്ത് സംസാരിച്ചു "Nakusha - The unwanted is my name" എന്ന പുത്തൻ ഹ്രസ്വ ചിത്രം പ്രദര്ശിപ്പിക്കാനുള്ള അനുമതി നേടി. പറ്റുമെങ്ങിൽ ഡയറക്ടർ ആ ദിവസം ഫിലിം ഫെസ്റ്റിന് പങ്കെടുക്കാൻ എത്തും.
3) മേഖല ക്യാമ്പ്‌ ജൂലൈ 2- ആമത്തെ ആഴ്ച നടത്തും. 30 പേരാണ് മേഖല സമിതി അംഗങ്ങൾ കൂടാതെ ക്യാമ്പിൽ പങ്കെടുക്കേണ്ടത്.
4) ഫിലിം ഫെസ്റ്റിൽ ചർച്ച moderate ചെയ്യാൻ 4 പേരെ നിശ്ചയിച്ചു. ആ നാല് പേർ :  നീനു, അക്ഷയ്, റിൻഷാ, സാരംഗ്.
5)കോളേജുകളിലൂടെ ക്യാമ്പ്‌ പ്രചരിപ്പിക്കാൻ 4 അംഗ സംഘം  രൂപീകരിച്ചു. സംഘാംഗങ്ങൾ : അഭിജിത്ത്, ജിതിൻ,  അക്ഷയ്, ഹൃദ്യ.
6)ഫിലിം ഫെസ്റ്റിവലിനെ കുറിച്ച് പോസ്റ്റർ ഉണ്ടാക്കുക എന്ന ചുമതല അഭിജിത്ത് ഏറ്റെടുത്തു.
7)സോഷ്യൽ മീഡിയകൾ ആയ facebook, whatsapp എന്നിവയിലൂടെ എല്ലാവരും ഫിലിം ഫെസ്റ്റിനെക്കുറിച്ചു പ്രചരിപ്പിക്കണം.

പുതിയ അംഗങ്ങൾ
--------
~അജിത്‌ കൃഷ്ണ - പാണ്ടിക്കാട് സ്കൂളിൽ +2 സയൻസ് വിഷയം | കലാകാരൻ | ghss തുവ്വൂർ ഇലെ  നാടകത്തിലെ മികച്ച നടൻ | നന്നായി എഴുതും | ഒരു ഹ്രസ്വ ചിത്രത്തിലെ നായകൻ

~ഷിറിൻ ഷൗക്ക - Ghss തുവ്വൂർ ഹുമാനിടീസ് പഠിച്ചിറങ്ങി | nss വോളന്റീർ | ഏതൊരു പ്രശ്നത്തിലും ധൈര്യത്തോടെ വിപ്ലവം സൃഷ്ട്ടിക്കാൻ നോക്കുന്ന വിപ്ലവകാരി | സ്ത്രീകള് അനുഭവിക്കുന്ന വേദനകളെ ശക്തമായി എതിർക്കുന്ന ഒരാൾ.
------------

Comments

Popular posts from this blog

എന്താണ് black hole ? - ഒരു ലഘു കുറിപ്പ്