വണ്ടൂര്‍ യുവസമിതി - ആമുഖം
ഈ ബ്ലോഗ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിലുള്ള വണ്ടൂര്‍ മേഖലയിലെ യുവസമിതിയുടെതാണ്. ജനകീയ ശാസ്ത്രപ്രസ്ഥാനമായ പരിഷത്തിനു വളരെയേറെ പ്രസക്തിയുള്ള ഒരു കാലം ആണിത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങി പോകുന്ന ഒരു ജനതയാണ് ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്. അന്തവിശ്വാസങ്ങള്‍ മാറ്റാന്‍ ശാസ്ത്രം ഉപയോഗിക്കണം. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ആള്‍ദൈവങ്ങളും നമ്മുടെ നാട്ടില്‍ വേണ്ടത്ര ഉണ്ട്. സമൂഹത്തില്‍ യുക്തിചിന്തയും ശാസ്ത്രബോധവും സന്നിവേശിപ്പിച്ചു അവരെ ഉല്‍ബുദ്ധരാക്കി ഈ പ്രവണത മറി കടക്കേണ്ടതുണ്ട്.കേരളീയ സഹൂഹത്തിന്റെ മുന്നില്‍ ബദല്‍ മാതൃകകള്‍ വിജയകരമായി അവതരിപ്പിച്ചാണ് പരിഷത്ത് വേര് പിടിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം മൂന്നാം ലോക രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം ആണ്. എന്നാല്‍ കേരളത്തെ മറ്റുള്ള സംസ്ഥാനവുമായി നമ്മുക്ക് താരതമ്യപ്പെടുത്താന്‍ കഴിയുകയില്ല. കാരണം, വികസിത രാജ്യങ്ങളുടെ ഒപ്പമോ, മുന്‍പിലോ ആയാണ് പല മേഖലകളിലും നമ്മുടെ സ്ഥാനം അടയാലപ്പെടുത്തപ്പെട്ടിട്ടുള്ളത്. കുറഞ്ഞ ശിച്ചു മരണ നിരക്ക്, സാക്ഷരത, സ്ത്രീ സാക്ഷരത, പൊതുജനാരോഗ്യം എന്നിങ്ങനെ പല കാര്യങ്ങളിലും കേരളം ലോകത്തിനു മാതൃ...