കൽക്കുണ്ട് എന്ന സ്ഥലത്തിനടുത്തുള്ള കൂമ്പൻമല കയറുക എന്നതായിരുന്നു ഇന്നു യുവസമിതിയുടെ ലക്ഷ്യം. കൃത്യം 8:10 - ന്റെ peoples ബസിൽ 12 കുട്ടികൾ കിഴക്കേത്തല എത്തി. ബാക്കിയുള്ള 10 പേർ ശരത് സാറിന്റെ ഒപ്പം സ്റ്റാന്റിനടുത്തു നിൽക്കുന്നുണ്ടായിരുന്നു. ഓട്ടോയിലും, കാറിലും ആയി എല്ലാവരും നീനുവിന്റെ വീട്ടിൽ എത്തി. ചേരി എന്നായിരുന്നു സ്ഥലപ്പേര്. നീനുവിന്റെ അമ്മയുടെ ഒപ്പം 5-6 പെണ്കുട്ടികളും, ജീവി എന്നറിയപ്പെടുന്ന ജിതിനേട്ടനും പാചകത്തിൽ പങ്കാളികളായി. നിഖിൽ ആയിരുന്നു നമ്മുടെ ഫോട്ടോഗ്രാഫർ. ബാക്കിയുള്ള കുട്ടികൾ അശ്വതി കൊണ്ടുവന്ന സിനിമപ്പേര് നറുക്ക് എടുത്തു അഭിനയിച്ചു കാണിച്ചു. എല്ലാവരും രണ്ടു തവണ ചെയ്തപ്പോൾ കുന്നു കയറാൻ പോകാനുള്ള സമയം ആഗതമായി. അങ്ങനെ 10:45 - ന് കുന്നു കയറ്റം ആരംഭിച്ചു. വെട്ടുകത്തിയും വെള്ളക്കുപ്പിയും ആയിട്ടാണ് നീനു വന്നത്. ചോദിച്ചപ്പോൾ ആനയെ ഓടിക്കാനാണെന്നാ അവൾ പറഞ്ഞത്. പല രസകരമായ തമാശകളും പാട്ടുകളും പാടിയാണ് യാത്ര തുടങ്ങിയത്. മുമ്പിൽ പോയ ചിലർക്ക് (ഞാൻ ഉൾപ്പെടെ )ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വഴി തെറ്റി. റൈറ്റ് എടുക്കേണ്ട സ്ഥലത്ത് അവർ ലെഫ്റ്റ് എടുത്തു കൊറെ ദൂരം പോയി. തിരിച്ചു നടക്കാനുള്ള ത്രാണി ഇല്ലാത്തതിനാൽ ഞങ്ങൾ ശെരിയായ വഴിയിൽ എത്താൻ വേറെ മാർഗം സ്വീകരിച്ചു. ഇല്ലാത്ത shortcut ഉണ്ടാക്കി ഞങ്ങൾ താഴോട്ട് ഇറങ്ങി. താഴത്തെ വഴിയിലേക്ക് 7 മീറ്റർ ബാക്കി നില്ക്കെ nirapaya വഴി അവസാനിച്ചു. പിന്നെ കുത്തനെ ഉള്ള ഒരു ഇറക്കം ആയിരുന്നു. ഒന്നും നോക്കാതെ സാരംഗ് അതിലൂടെ ചാടി. ഒരു വിധത്തിൽ താഴെ സാഹസികമായി എത്തിയപ്പോൾ കണ്ടത് ആകെ മൂന്നു പേർ. തൊട്ടു പിന്നാലെ അപ്രതീക്ഷിതമായി അശ്വതിയും ചാടി വന്നു. ഉരസി വന്നു എന്ന് പറയുന്നതാകും നല്ലതെന്ന് തോന്നുന്നു. അശ്വതി വിജയകരമായി താഴെ എത്തിയത് എല്ലാവരും കണ്ടു. അങ്ങനെ സാരംഗ് പ്ലിംഗ് ആയി. മേലോട്ട് കയറുംതോറും അട്ടയുടെ ശല്യം കൂടിക്കൂടി വന്നു. 1:00 - ന് എത്തേണ്ട സ്ഥലത്തിന് അടുത്തെത്തി. തലേ ദിവസം അവിടെ ആന ഇറങ്ങിയിരുന്ന വിവരം തോട്ടക്കാർ ഞങ്ങളോട് പറഞ്ഞു. ആ സ്ഥലം ചെക്‌പോയിന്റ് ആക്കി തിരികെ പോകാൻ ഞങ്ങൾ തീരുമാനിച്ചു. അവിടുത്തെ പാറകളിൽ ഇരുന്നു ഞങ്ങളോട് ശരത് സർ പരിചയപെടുത്താൻ പറഞ്ഞു. പിന്നീട് അഭിജിത്ത് (ജിത്തുവേട്ടൻ) ഓരോരുത്തരെ കുറിച്ച് തോന്നിയ കാര്യങ്ങൾ പറയാൻ തുടങ്ങി. കൂടാതെ അടുത്ത പരിപാടിയെക്കുറിച്ചുള്ള പ്ലാനിങ്ങും, ക്യാമ്പിനു പോകുന്നവരെ തിരഞ്ഞെടുക്കുകയും ചെയ്തു. അൽപ്പം നേരത്തെ വിശ്രമത്തിനു ശേഷം അവിടെ നിന്നു ഞങ്ങൾ പുറ്റപ്പെട്ടു. റിൻഷാ, അശ്വതി, സൂര്യ, ഭവ്യ, സ്വാതി, ശ്രീജിത്ത് എന്നിവരെ നിരന്തരമായി അട്ടകൾ കടിച്ചു കൊണ്ടേയിരുന്നു. ജിതിന്റെ ലൈറ്റർ വച്ചുള്ള പ്രയോഗവും അട്ടയെ എടുത്തുമാറ്റുന്ന ശാസ്ത്രീയ രീതിയും വളരെയധികം ഉപകാരമായി. ജാസിം തമാശയും, ചീഞ്ഞ തമാശ എന്നറിയപ്പെടുന്ന ചളിയും ഒരേ സമയം അടിച്ചുകൊണ്ടിരുന്നു. ഉറക്കെ പാട്ടുകൾ പാടി ശരത് സർ, അഭിജിത്ത്, ജിതിൻ, റിൻഷാ എന്നിവർ സംഘത്തിന് പുത്തൻ ഉണർവ് നൽകി. വരുന്ന വഴി ഒരു വെള്ളച്ചാട്ടത്തിൽ ഞങ്ങൾ കേറി. അവിടെ ഇറങ്ങുന്നതിനിടയിൽ ചിലരൊക്കെ പരിക്കുകൾ ഇല്ലാതെ അവ്ടുന്നു വീണു. വെള്ളം ചാടുന്ന സ്ഥലത്ത് കയറി അധികപേരും നനഞ്ഞാസ്വദിച്ചു. എന്നാൽ ജാസിം, സാരംഗ്, സ്വാതി, അനുഷ, സൂര്യ എന്നിവർ നനയാതെ നിന്നു. തിരികെ നീനുവിന്റെ വീട്ടിൽ എത്തിയപ്പോൾ കൂടുതൽ നനഞ്ഞത് കാരണം ബസിൽ കേറ്റുമോ എന്ന് ചിലർ പേടിച്ചു. അവർ നീനുവിന്റെ ഡ്രസ്സ് ഇട്ടു റെഡി ആയി. അനിലും ജാസിമും കൂടി ഞങ്ങൾക്ക് ഫുഡ് വിളമ്പി. നെയ്ച്ചോറും ചിക്കനും ആയിരുന്നു ഞങ്ങടെ ഭക്ഷണം. നീനുവിന്റെ അമ്മ എല്ലാവർക്കും വെള്ളം എത്തിച്ചുകൊടുത്തു. അനിലും ജിതിനും നല്ല പാചകക്കാർ ആണെന്ന് നീനുവിന്റെ അമ്മ പറഞ്ഞു. ഭക്ഷണത്തിന് ശേഷം കാറിലും ഓട്ടോയിലും ആയി 18 പേർ പോയി. ബാക്കി വന്ന 4 പേർ ആയ സാരംഗ്, നിഖിൽ, ജിതിൻ, അഭിജിത്ത് അൽപ്പം ദൂരം നടന്നതിനു ശേഷം മടക്ക ഓട്ടോയിൽ കേറി കിഴക്കേത്തല സ്റ്റാൻഡിൽ എത്തി.
Meeting Overview (31/05/2017)
റിൻഷയുടെ വീട്ടിൽ വച്ചായിരുന്നു ഇന്നലത്തെ (31/05/17) യുവസമിതി മീറ്റിംഗ് കൂടിയത്. ചെമ്പ്രശ്ശേരി ഈസ്റ്റിൽ ആണ് റിൻഷയുടെ വീട്. 9:15 ന്റെ ബസിനു 9 പേർ പൂളമണ്ണയിൽ നിന്നു കയറി 91:25ന് റിൻഷയുടെ വീട്ടിൽ എത്തി. വഴിയരികിൽ തന്നെ റിൻഷാ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ എല്ലാവരും അവിടെ എത്തി. 16 പേരാണ് ഇന്നത്തെ മീട്ടിങ്ങിൽ പങ്കെടുത്തത്. സാധാരണ മീറ്റിംഗിൽ നിന്നു വ്യത്യസ്തമായിട്ടാണ് ഇന്നത്തേത് നടന്നത്. മുൻപ് നടത്തിയ മീറ്റിംഗ് (കൂടിയിരുപ്പു) -കളിൽ ഒന്നോ രണ്ടൊ കാര്യങ്ങൾ ചർച്ച ചെയ്തു ഭാവി പരിപാടികളുടെ തീരുമാനം എടുത്തു പോകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്നു വളരെയേറെ കാര്യങ്ങൾ ചർച്ച ചെയ്തു. 16 പേരും സജീവമായി ചർച്ചകളിൽ പങ്കെടുത്തു. ചർച്ച നയിച്ചിരുന്നത് അഭിജിത്തും, ജിതിനും ഹൃദ്യയും ആയിരുന്നൂ. "മൈദ - ശരീരത്തിന് ദോഷം ചെയ്യുന്നില്ല ", ഇതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ശരത് സാർ ആയിരുന്നു ആ ചർച്ച നയിച്ചതും ഏറെ രസകരമാക്കിയതും.നീനു വളരെ നല്ല പോയിന്റ് ഉപയോഗിച്ച് അവയെല്ലാം ഒരു പരിധി വരെ അവയെല്ലാം എതിർക്കാൻ നോക്കി. പിന്നീട് സംവരണത്തെക്കുറിച്ചു ചർച്ച ഉണ്ടായി. എല്ലാവരും നിലവിലുള്ള ജാതിയ...















































































Comments
Post a Comment