എന്താണ് black hole ? - ഒരു ലഘു കുറിപ്പ്
നക്ഷത്രങ്ങൾക്കും ജീവിതാവസാനം ഉണ്ട്. അവയുടെ നിറം അനുസരിച്ചാണ് എത്ര വർഷം അത് സ്ഥിതി ചെയ്യും എന്ന് മനസ്സിലാക്കാൻ പറ്റുക. നമ്മുടെ സൂര്യനും ഇത് ബാധകമാണ്. കുള്ളൻ നക്ഷത്രമെന്നു അറിയപ്പെടുന്ന സൂര്യന്റെ ആയുസ്സ് 10 ബില്യൺ വർഷങ്ങൾ ആണ്. 4. 7 ബില്യൺ ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. ഇനി ഒരു 5. 3 ബില്യൺ വർഷങ്ങൾ കൂടിയേ സൂര്യൻ ഉണ്ടാകുകയുള്ളൂ. സൂര്യനില്ലാതെ ഭൂമിയും ഉണ്ടാകില്ല.
ഒരു നക്ഷത്രം തന്റെ ജീവൻ അവസാനിപ്പിക്കുന്നത് അതിലടങ്ങിയ ഹൈഡ്രജൻ വാതകത്തിന്റെ അളവ് 10% - ൽ കുറയുമ്പോളാണ്. ഹൈഡ്രജൻ കുറയുമ്പോൾ നക്ഷത്രം പൊട്ടിത്തെറിക്കുകയും വലിയ ഗുരുത്വകർഷണ മണ്ഡലം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ മരിച്ച നക്ഷത്രത്തിന്റെ അവശേഷിപ്പുകൾ (Debris) ഈ ഗുരുത്വകർഷണ മണ്ഡലത്തിൽ ലയിക്കുന്നു. ഈ അവസ്ഥയിലെത്തിയ നക്ഷത്രത്തെ ആണ് black hole എന്ന് വിളിക്കുന്നത്.
ഉയർന്ന ഗുരുത്വകർഷണം കാരണം black hole -ൽ പെടുന്ന ഒന്നിനും തിരിച്ചു പോകാനാകില്ല, വെളിച്ചത്തിനു പോലും. Black Hole ചെറിയ വേഗത്തിൽ സഞ്ചരിക്കും. അടുത്തുള്ള matter -നെ എല്ലാം അത് വലിച്ചെടുക്കും. മറ്റുള്ള നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും മറ്റു ശൂന്യാകാശത്തെ വസ്തുക്കളും ഈ matter-ൽ പെടും. അതിനുള്ളിൽ പെടുന്ന വസ്തുക്കൾ ചുഴിയിൽ അകപ്പെടുകയും മറ്റുള്ള process - കളിൽ വിധേയരാകുകയും ചെയ്യും. ഈ process-കളെ കുറിച്ച് അടുത്ത കുറിപ്പിൽ എഴുതുന്നതാകും.
Comments
Post a Comment