കൽക്കുണ്ട് എന്ന സ്ഥലത്തിനടുത്തുള്ള കൂമ്പൻമല കയറുക എന്നതായിരുന്നു ഇന്നു യുവസമിതിയുടെ ലക്ഷ്യം. കൃത്യം 8:10 - ന്റെ peoples ബസിൽ 12 കുട്ടികൾ കിഴക്കേത്തല എത്തി. ബാക്കിയുള്ള 10 പേർ ശരത് സാറിന്റെ ഒപ്പം സ്റ്റാന്റിനടുത്തു നിൽക്കുന്നുണ്ടായിരുന്നു. ഓട്ടോയിലും, കാറിലും ആയി എല്ലാവരും നീനുവിന്റെ വീട്ടിൽ എത്തി. ചേരി എന്നായിരുന്നു സ്ഥലപ്പേര്. നീനുവിന്റെ അമ്മയുടെ ഒപ്പം 5-6 പെണ്കുട്ടികളും, ജീവി എന്നറിയപ്പെടുന്ന ജിതിനേട്ടനും പാചകത്തിൽ പങ്കാളികളായി. നിഖിൽ ആയിരുന്നു നമ്മുടെ ഫോട്ടോഗ്രാഫർ. ബാക്കിയുള്ള കുട്ടികൾ അശ്വതി കൊണ്ടുവന്ന സിനിമപ്പേര് നറുക്ക് എടുത്തു അഭിനയിച്ചു കാണിച്ചു. എല്ലാവരും രണ്ടു തവണ ചെയ്തപ്പോൾ കുന്നു കയറാൻ പോകാനുള്ള സമയം ആഗതമായി. അങ്ങനെ 10:45 - ന് കുന്നു കയറ്റം ആരംഭിച്ചു. വെട്ടുകത്തിയും വെള്ളക്കുപ്പിയും ആയിട്ടാണ് നീനു വന്നത്. ചോദിച്ചപ്പോൾ ആനയെ ഓടിക്കാനാണെന്നാ അവൾ പറഞ്ഞത്. പല രസകരമായ തമാശകളും പാട്ടുകളും പാടിയാണ് യാത്ര തുടങ്ങിയത്. മുമ്പിൽ പോയ ചിലർക്ക് (ഞാൻ ഉൾപ്പെടെ )ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വഴി തെറ്റി. റൈറ്റ് എടുക്കേണ്ട സ്ഥലത്ത് അവർ ലെഫ്റ്റ് എടുത്തു കൊറെ ദൂരം പോയി. തിരിച്ചു നടക്കാനുള്ള...