Virtual Reality - ലളിതമായ ചില കാര്യങ്ങള്‍

VR - Virtual Reality
നാലാം Industrial Revolution - ന്‍റെ ഭാഗമായി നമ്മള്‍ നേരിടാന്‍ പോകുന്ന , ആസ്വദിക്കാന്‍ പോകുന്ന ഒന്നാണ് VR, അഥവാ Virtual Reality. എന്താണ് VR ? എന്ത് തരം വിപ്ലവമാണ് അത് ഉണ്ടാക്കാന്‍ പോകുന്നത് ? ഈ ചെറിയ പോസ്റ്റിലൂടെ അതിനുള്ള ഉത്തരം ഞാന്‍ പറയാന്‍ ശ്രമിക്കാം. ലളിതമായി പറഞ്ഞാല്‍ നമുക്ക് ചുറ്റും മറ്റൊരു ലോകം സൃഷ്ട്ടിചെടുക്കുന്നതിനെ VR എന്ന് വിളിക്കാം. ബിസിനസ്‌, വിദ്യാഭ്യാസം,ആരോഗ്യം, ഗേമിംഗ്, മിലിട്ടറി എന്നീ മേഖലകലെയാണ് VR മാറ്റി മറിക്കാന്‍ പോകുന്നത്. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് സ്കൂള്‍ വരെ പോകേണ്ട ആവശ്യം ഉണ്ടാകുകയില്ല.വീട്ടില്‍ ഇരുന്നു ക്ലാസ്സ്‌ റൂമില്‍ എത്താന്‍ നമ്മുക്ക് സാധിക്കും. VR ഉപയോഗിച്ച് നമ്മുടെ ഇമേജ് - നെ നമ്മുക്ക് എത്തേണ്ട സ്ഥലത്ത് എത്തിക്കാന്‍ പറ്റും. ഗെയിം കളിക്കുന്ന ഒരാള്‍ക്ക്‌ മൗസും കീബോര്‍ഡും ഉപയോഗിക്കാതെ ക്രിക്കറ്റ്‌ കളിക്കുന്നപോലെ ശരീരം ഇളക്കി കളിക്കാം. സര്‍ജറികളില്‍ വളരെയേറെ ഉപയോഗം വരുത്തേണ്ട ഒന്നാകും VR. ഒരു ചെറിയ ക്യാമറ വച്ച് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു സര്‍ജറി ചെയ്യേണ്ട കൃത്യമായ ഭാഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഇത് സഹായകമാകും. പലപ്പോഴും തീവ്രവാദികളുടെ നുഴഞ്ഞുകേറ്റങ്ങളില്‍ പ്രതിരോധിക്കുമ്പോള്‍ വളരെയേറെ പ്രതിഭാശാലികളായ പട്ടാള ഉദ്യോഗസ്ഥരെ നമുക്ക് നഷ്ടമാകുന്നു. അതിനുള്ള പ്രധാന കാരണം അവര്‍ക്ക് അത്തരം മിന്നലാക്രമണങ്ങളെ പെട്ടെന്ന് ചെറുക്കാനുള്ള ട്രെയിനിംഗ് കിട്ടാത്തതാണ്. VR - ന്‍റെ വരുവോട് കൂടി ആ പ്രശ്നം ഇല്ലാതാകുന്നു. ചെറിയ പടക്കളവും എതിരാളികളെയും സൃഷ്ടിക്കുകയും പട്ടാളക്കാര്‍ക്ക് എതവസ്ഥയും ചെറുക്കാനുള്ള ട്രെയിനിംഗ് കൊടുക്കാന്‍ സാധിക്കും. VR - ന്‍റെ അത്ഭുതങ്ങള്‍ അനുഭവിക്കാന്‍ ക്ഷമയോടെ , ആകാംക്ഷയോടെനമ്മുക്ക് കാത്തിരിക്കാം.

Comments

Popular posts from this blog

Meeting Overview (31/05/2017)

എന്താണ് black hole ? - ഒരു ലഘു കുറിപ്പ്